SEED News

ഉളുന്തി എച്ച്.ഐ.ജെ.യു.പി. സ്കൂളിൽ ശലഭോദ്യാനം

മാവേലിക്കര: പരിസ്ഥിതി സംഘടനയായ ഗ്രീൻവെയിനും മാതൃഭൂമി സീഡ്ക്ലബ്ബും ചേർന്ന് ഉളുന്തി എച്ച്.ഐ.ജെ.യു.പി സ്കൂളിൽ ശലഭോദ്യാനം നിർമിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവെയിൻ സംസ്ഥാന കോ-ഓർഡിനേറ്റർ റാഫിരാമനാഥ് നിർവഹിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡൻറ്്‌ ജോസഫുകുട്ടി കടവിൽ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ടി.എം.ലീന പദ്ധതി വിശദീകരിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ ജയറാണി സെബാസ്റ്റിയൻ, ബിജിവിൻസെൻറ്്, പ്രേമ പി.കെ, കുഞ്ഞുമോൾ, മേഴ്‌സി ടി. എന്നിവർ സംസാരിച്ചു.  ശലഭങ്ങൾ ഭക്ഷണത്തിനും പ്രജനനത്തിനും ആശ്രയിക്കുന്ന സസ്യങ്ങളെ നട്ടുവളർത്തിയാണ് ശലഭപാർക്ക് ഒരുക്കുന്നത്. നാരകം, കറിവേപ്പ്,ചെമ്പരത്തി, തെറ്റി, കൃഷ്ണകിരീടം, വേലിപ്പരത്തി, കിലുക്കി,അരളി, ഇലമുളച്ചി, രാജമല്ലി, തീപ്പൊരി, കണിക്കൊന്ന തുടങ്ങിയ സസ്യങ്ങളാണ് ശലഭോദ്യാനത്തിൽ നട്ടുസംരക്ഷിക്കുന്നത്. ശലഭോദ്യാനത്തിലൂടെ കുട്ടികളിൽ പ്രകൃതി സംരക്ഷണ ബോധവും, നിരീക്ഷണ പാടവവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ശലഭോദ്യാനം പദ്ധതി കുട്ടികളുടെ വീടുകളിലേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്.

February 11
12:53 2018

Write a Comment

Related News