SEED News

മഴവെള്ള സംഭരണികൾ കാഴ്ചവസ്തുക്കളായി

ആലപ്പുഴ: സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ജില്ലയിലെ പല സ്കൂളുകളിലും മഴവെള്ളസംഭണി  ഉപയോഗമില്ലാതായി. 50,000 രൂപയോളം മുടക്കി നിർമിച്ച സംഭണികളാണിവ. 
കുടിവെള്ളമില്ലെന്ന  അലമുറകൾക്കിടയിലാണ് ഇവ ഉപയോഗിക്കാതെയിരിക്കുന്നത്.
 ആലപ്പുഴ നഗരത്തിലെ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഭരണിയുണ്ടെങ്കിലും വെള്ളം സംഭരിച്ചില്ല. ചെറിയ പ്രശ്നം മാത്രമാണുള്ളത്. കെട്ടിടത്തിന്റെ മുകളിൽനിന്ന്‌ ടാങ്കിലേക്ക്‌ വെള്ളം ഒഴുകുന്ന പൈപ്പ് പൊട്ടിപ്പോയി. മറ്റൊന്നു വാങ്ങിച്ചുവച്ചാൽ തീരാവുന്ന പ്രശ്നമാണ്. പക്ഷേ, ആരും തയ്യാറായിട്ടില്ല.മുഹമ്മദൻസ് സ്കൂളിൽ എന്നാൽ നേരെ തിരിച്ചാണ് പ്രശ്നം. വെള്ളം കുറച്ചുണ്ടായിരുന്നത് ഇപ്പോൾ ഉപയോഗിച്ചുതീർത്തു.വിദ്യാർഥികൾക്കുപുറമേ ഇവിടെ കളിക്കാനെത്തുന്നവരും വെള്ളം ഉപയോഗിക്കുമായിരുന്നു. 
കനത്ത വേനലിൽ ആശ്വാസമാകേണ്ടിയിരുന്ന വെള്ളമാണ് ഇപ്പോൾത്തന്നെ തീർന്നുപോയിരിക്കുന്നത്. മാവേലിക്കര ഗേൾസ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മഴവെള്ളസംഭരണിയുടെ പൈപ്പ് പിടിപ്പിച്ചിരുന്ന കെട്ടിടം ഉപയോഗിക്കാതായി. അതോടെ വെള്ളം സംഭരിക്കുന്നതും നിർത്തി. ഇവിടെത്തന്നെ മറ്റൊരു കെട്ടിടത്തിൽനിന്ന്‌ വെള്ളം ശേഖരിക്കുന്നതിന് സ്ഥാപിച്ച സംഭരണിയും ഉപയോഗിക്കുന്നില്ല. കെട്ടിടത്തിനു മുകളിൽ കരിയില വീണ് വെള്ളം കയറുന്നത് അടഞ്ഞുപോയെന്നാണ് പറയുന്നത്. ജില്ലയിൽ മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുള്ള സ്കൂളുകളുടെ അവസ്ഥയുടെ ഉദാഹരണങ്ങളാണ് ഈ സ്കൂളുകൾ. കരിയില മാറ്റി പൈപ്പിലൂടെ വെള്ളമൊഴുക്ക് സുഗമമാക്കാൻപോലും തയ്യാറാകാത്ത അനാസ്ഥയാണിവിടെ.
ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്നം
സ്കൂളുകളിൽ മഴവെള്ളസംഭരണി നിർമിക്കുമ്പോൾ ഉത്തരവാദിത്വം ഏൽപ്പിക്കാറുണ്ട്. സ്കൂൾ പ്രിൻസിപ്പൽ, സ്കൂൾ ക്ലബ്ബ്, പി.ടി.എ. എന്നിവയെ ഉൾപ്പെടുത്തിയാണ് കരാർവയ്ക്കു
ന്നത്. എന്നാൽ, ഇതിൽ ആരും മഴവെള്ളസംഭരണിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവാത്തതാണ് പ്രശ്നം. പി.ടി.എ.ഫണ്ടിൽനിന്ന്‌ ഒരു ചെറിയ തുക ഉപയോഗിച്ച് ഓരോ വർഷവും ശുചീകരണവും പൈപ്പ് മാറിയിടലും നടത്താമെങ്കിലും കടുത്ത അനാസ്ഥയാണ് പലയിടത്തും പ്രകടമാവുന്നത്.

February 11
12:53 2018

Write a Comment

Related News