SEED News

തണ്ണീർത്തട ദിനത്തിൽ കുപ്പപ്പുറം സ്കൂളിൽ നദീവന്ദനം

കൈനകരി: കുപ്പപ്പുറം ഗവ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ്ക്ലബ് നേതൃത്വത്തിൽ ലോക തണ്ണീർത്തടദിനം  ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നദിവന്ദനവും നദിസംരക്ഷണപ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി.നദികളെ സ്നേഹിക്കുകയും ആദരിക്കുകയുമായിരുന്നു നദിവന്ദനത്തിലൂടെ വിദ്യാർഥികൾ. തുടർന്ന് വിദ്യാർഥികളുംഅധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്തെ കണ്ടൽച്ചെടിയെ ആദരിച്ചു.  പരിസ്ഥിതിക്വിസ്, പുസ്തകപ്രദർശനം, പോസ്റ്റൽ പ്രദർശനം, എന്നിവയും നടത്തി. 
സീഡ് ജില്ലാകോ ഓർഡിനേറ്റർ അമൃതാസെബാസ്റ്റ്യൻ ക്ലാസ്സെടുത്തു .തണ്ണീർതടസന്ദേശവും നൽകി. സ്കൂൾ പ്രഥമാധ്യാപകൻ ശാർങ്ഗൻ, സീഡ്ക്ലബ് കോ-ഓർഡിനേറ്റർ ചിത്ര, അധ്യാപകരായ വെങ്കിടേശ്വരആചാര്യർ, വിമൽ, യാഷ് എസ്.ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

February 11
12:53 2018

Write a Comment

Related News