SEED News

ചൊരിമണലിൽ ഹരിതശോഭ വിളയിച്ച് മാതൃഭൂമി സീഡ്ക്ലബ്ബ്‌

മാരാരിക്കുളം: ചൊരിമണലിൽ ഹരിതശോഭ വിളയിച്ച് മാതൃഭൂമി സീഡ് ക്ലബ്ബിലെ കുരുന്നുകർഷകർ നാടിന്റെ താരങ്ങളായി. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ വിദ്യാർഥി കർഷകരാണ് പച്ചക്കറി കൃഷിയിലും മത്സ്യകൃഷിയിലും നൂറുമേനി വിളവ് നേടിയത്. പാടവരമ്പിൽനിന്ന്‌ പാഠവരമ്പിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സ്‌കൂൾ മുറ്റത്ത് നെൽകൃഷിയും പച്ചക്കറി കൃഷിയും മത്സ്യ കൃഷിയും നടത്തിയത്.കൂരി, വാള, തിലോപ്പി, കാരി എന്നീ മത്സ്യങ്ങളാണ് വളർത്തിയത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്നുള്ള അവശിഷ്ടങ്ങളാണ് മത്സ്യത്തിന് തീറ്റയായത്. സ്‌കൂളിൽ തയ്യാറാക്കുന്ന ഉച്ചഭക്ഷണത്തിന് അടുത്ത രണ്ട് വർഷം ഉപയോഗിക്കാനുള്ള മഞ്ഞൾ സ്‌കൂൾ മുറ്റത്തെ തോട്ടത്തിൽനിന്ന് ലഭിച്ചു. കെ.സി.വേണുഗോപാൽ എം.പി. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി.ചെയർമാൻ പി.അക്ബർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.പി.അനിരുദ്ധൻ, പ്രഥമാധ്യാപിക എ.വസന്ത തുടങ്ങിയവർ പ്രസംഗിച്ചു. 

February 27
12:53 2018

Write a Comment

Related News