SEED News

പുഴ​യെ അറിയാൻ യാത്ര


പുഴ​യെ അറിഞ്ഞും സ്‌നേഹിച്ചും സല്ലപിച്ചും സീഡ് നേതൃത്വത്തിൽ 'പുഴയെ അറിയാൻ' യാത്ര.

മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌ കൂളിലെ സീഡ് ക്ലബ് നേതൃത്വത്തിലാണ് മണ്ണൂർ പുഴയിലേക്ക് യാത്ര നടത്തിയത്.

പുഴയുടെ സംരക്ഷണത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് വിമുക്തമാക്കേണ്ടതിനെപ്പറ്റിയും ക്ലാസ്സെടുത്തു.

പുഴയിലറങ്ങി പ്ലാസ്റ്റിക്കുകൾ നീക്കിയ അംഗങ്ങൾ പുഴസംരക്ഷണപ്രതിജ്ഞയുമെടുത്തു.

സീഡ് ലീഡർ വി.സി. ആദിൽ, എം. ദേവാംഗ്, ഐശ്വര്യ, അനുശ്രീ എന്നിവർ നേതൃത്വം നല്കി.


February 28
12:53 2018

Write a Comment

Related News