SEED News

ലോക തണ്ണീർത്തട ദിനാചരണം

മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ഇക്കോ ക്ളബും ഭൂമിത്രസേന ക്ലബും സ്കൗട്ട് ആൻഡ്‌ ഗൈഡ്സും ലോക തണ്ണീർത്തടദിനം ആചരിച്ചു. വടശ്ശേരിവയൽ സന്ദർശനം, ബോധവത്കരണം എന്നിവ നടന്നു. വടശ്ശേരിവയലിൽ തണ്ണീർത്തട സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ഐ.സി.ജയശ്രീ ഉദ്ഘാടനം ചെയ്തു. ടി.എം.സുസ്മിത അധ്യക്ഷത വഹിച്ചു. ടി.സി.ബിന്ദു, സീഡ് കോ -ഓർഡിനേറ്റർ പി.വി.പ്രഭാകരൻ, സീഡ് റിപ്പോർട്ടർ കെ.ആകർഷ്, വിദ്യാർഥികളായ എം.പി.ഉണ്ണികൃഷ്ണൻ, ടി.മിഥുൻ ബാബു എന്നിവർ പ്രസംഗിച്ചു.


February 28
12:53 2018

Write a Comment

Related News