SEED News

തെയ്യക്കാഴ്ചകളുമായി മുതുകുറ്റി സ്കൂൾ

തെയ്യങ്ങളുടെ ദൃശ്യഭംഗി "തെയ്യക്കാഴ്ച"കളിലൂടെ അവതരിപ്പിക്കുകയാണ് മുതുകുറ്റി യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ്.

സ്കൂൾ സീഡ് ക്ലബ്ബ് തയ്യാറാക്കിയ പുസ്തകം 'മാതൃഭൂമി' കണ്ണൂർ യൂണിറ്റ്‌ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ നിർവഹിച്ചു. ആദ്യപ്രതി പ്രഥമാധ്യാപിക പി.ആർ.ശ്രീജ ഏറ്റുവാങ്ങി.

പരിമിതികൾക്കുള്ളിൽ നിന്ന്‌ ബൃഹത്തായ ഈ പദ്ധതിക്ക് തുടക്കം കുറിച്ച സീഡ് അംഗങ്ങളെയും വിദ്യാർഥികളെയും അനുമോദിച്ചു. പഞ്ചായത്തംഗം ഷൈമ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓർഡിനേറ്റർ സി.പി.അഭിലാഷാണ് 'തെയ്യക്കാഴ്ചകൾ' ഒരുക്കുന്നതിന് കുട്ടികൾക്ക് നേതൃത്വം നൽകിയത്. സ്കൂളിന്റെ 110-ാം വാർഷികാഘോഷവും ദാസൻ പെരളശ്ശേരിയുടെ തെയ്യക്കാഴ്ചകളുടെ ചിത്രപ്രദർശനവും നാട്ടറിവു പ്രദർശനവും കണ്ണൂർ നോർത്ത് ബി.പി.ഒ. കൃഷ്ണൻ കുറിയ ഉദ്ഘാടനം ചെയതു. മദർ പി.ടി.എ. പ്രസിഡന്റ് സ്മിജ, വൈസ് പ്രസിഡന്റ് സുഗീത, സ്റ്റാഫ് ​െസക്രട്ടറി കെ.പി.ബാബു, സി.പ്രമീള എന്നിവർ സംസാരിച്ചു.


February 28
12:53 2018

Write a Comment

Related News