SEED News

വേണ്ടത്‌ മരമുത്തശ്ശിയെ വെട്ടിയൊരു വികസനമോ? ചോദ്യമുയർത്തി കുരുന്നുകൾ


ചേർത്തല: വർഷങ്ങളായി ആത്മബന്ധം പുലർത്തിപ്പോരുന്ന മുത്തശ്ശിമാവ്‌ മുറിച്ചുമാറ്റരുതെന്നാവശ്യപ്പെട്ട് ഉഴുവ ഗവ.യു.പി സ്‌കൂളിലെ വിദ്യാർഥികൾ സംരക്ഷണച്ചങ്ങല ഒരുക്കി. സ്‌കൂളിന് മുന്നിലെ പുറമ്പോക്ക് ഭൂമിയിൽ വില്ലേജ് ഓഫീസ് നിർമാണത്തിനായി മുത്തശ്ശി മാവിന്റെ അന്ത്യം കുറിക്കാൻ അധികൃതർ തീരുമാനിച്ചപ്പോഴാണ് കുരുന്നുകൾ പ്രതിഷേധിച്ചത്.
 സ്‌കൂളിലെ മാതൃഭൂമി സീഡ്, നന്മ ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു കുരുന്നുകളുടെ പ്രതിഷേധം. ഇൗ മുത്തശ്ശിമാവിനെ കുട്ടികൾ എല്ലാ വർഷവും  പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പൊന്നാട അണിയിച്ച് ആദരിക്കാറുണ്ട്‌. ഇത്തരത്തിൽ ദൃഢമായ ആത്മബന്ധവും നാടിനു തണലുപകരുന്നതുമായ മാവിനെ സംരക്ഷിക്കണമെന്ന ആവശ്യമുയർത്തിയായിരുന്നു പ്രതിഷേധം.
 ഒരു വർഷം മുമ്പ് നാട്ടുമാവ് വർഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നാട്ടുമാവ് നട്ടാണ് സ്‌കൂളിൽ ആചരിച്ചത്. അത് പരിപാലിച്ച് വരുന്ന സ്‌കൂളാണിത്. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ സ്‌കൂൾ ഏറ്റെടുത്ത് നടത്തിവരുന്നു
ണ്ട്.  

March 12
12:53 2018

Write a Comment

Related News