SEED News

തിരുവല്ല വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം പുരസ്‌കാരം ഒന്നാം സ്ഥാനം: ഗവ.യു പി സ്‌കൂള്‍, ഇരവിപേരൂര്‍.

തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരവിപേരൂര്‍ ഗവ യു പി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തങ്ങള്‍ എന്നും വേറിട്ട് നില്കുന്നവയാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവര്‍ത്തങ്ങള്‍ എന്നും സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നി ഉള്ളതായിരുന്നു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി കുട്ടികള്‍ പുഴ യാത്ര നടത്തി, വരട്ടാര്‍ പുഴ നവീകരണത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കുട്ടികള്‍ ശേഹരിച്ച തുക നവീകരണത്തിനായി കൈമാറുകയും ചെയ്തു. അതോടൊപ്പം ജല പരിശോധന, ജലസ്‌ത്രോതസ് മലിനമാക്കുന്നത് തടയല്‍, പോസ്റ്റര്‍ നിര്‍മ്മാണം, റാലികള്‍ എന്നിവയും നടത്തി. നാട്ടുമാവുകളെ  സംരക്ഷിക്കുന്നതിനായി സീഡ് ക്ലബ് മുന്നിട്ടിറങ്ങി നാട്ടുമാവിന്റെ റെജിസ്റ്ററും അതോടൊപ്പം വിത്തുകള്‍ ശേഹരിച്ച മുളപ്പികുകയും അവ വിതരണം ചെയുകയും ചെയ്തു. കരനെല്കൃഷിയും, പച്ചക്കറി കൃഷിയും ആയി സ്‌കൂളില്‍ ഒരു അടുക്കള  തോട്ടം തന്നെ ഈ കുഞ്ഞു കൂട്ടുകാര്‍ നിര്‍മിച്ചു. സീഡ് ക്ലബ്ബില്‍ നിന്ന്  കിട്ടിയ വിത്തുകളാണ് ഇതിനായി ഉപയോഗിച്ചത്. ജൈവ സമ്പത്  വര്‍ധിപ്പിക്കുന്നതിനായി കുട്ടികള്‍ നക്ഷത്രവനം നിര്‍മിക്കുകയും ഫലവൃക്ഷ പാര്‍ക്ക് നിര്‍മിക്കുകയും  ചെയ്തു. സീഡ് പോലീസും സീഡ് റിപ്പോര്‍ട്ടറും സ്‌കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മുഖ്യമന്ത്രിക്ക് സീഡ് റിപ്പോര്‍ട്ടര്‍ കൊടുത്ത കത്ത്  പ്രകാരം സ്‌കൂള്‍ വളപ്പില്‍  കുട്ടികള്‍ക്ക് ഭീഷണിയായി നിന്ന വൈധ്യുതി കമ്പി സര്‍ക്കാര്‍ ഇടപെട്ട മാറ്റുകയുണ്ടായി. സീഡ് റിപ്പോര്‍ട്ടറുടെ ഇടപെടല്‍ ഇതിന്  വഴി തെളിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക ജോളിമോള്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സീഡ് കുട്ടികള്‍  നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നും ഭൂമിക്കൊരു കുടയാണ്

March 21
12:53 2018

Write a Comment

Related News