SEED News

തിരുവല്ല വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം പുരസ്‌കാരം രണ്ടാം സ്ഥാനം: സന്റെ്. മേരീസ് ജി എച് എസ് പാലാക്കാത്തകിടി, കുന്നത്താനം

ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയായിരുന്നു പാലാക്കാത്തകിടി സ്‌കൂളിന്റെ പ്രവര്‍ത്തനം. ജല സംരക്ഷണം മുതല്‍ ഊര്‍ജ സംരക്ഷണം വരെയുള്ള ചിട്ടയായ  പ്രവര്‍ത്തനങ്ങള്‍ പാലാക്കാത്തകിടി സ്‌കൂളിനെ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ രണ്ടാം സ്ഥാനക്കാര്‍ ആക്കിയത്. വരട്ടാര്‍ പുഴ നവീകരണത്തിന് വേണ്ടി ശേഹരിച്ച 16500  രൂപ കുട്ടികളുടെ മനോഭാവം മാറ്റി. ജലം സംരക്ഷിക്കേണ്ടതിന്റെ  ആവിശ്യം കുട്ടികള്‍ക്ക് പ്രവര്‍ത്തനത്തിലൂടെ മനസിലാക്കലായിരുന്നു ഇതിന്റെ  ഉദ്ദേശ്യം. നാട്ടുമാവുകളുടെ സംരക്ഷണം, അവയുടെ കണക്കെടുപ്പല്‍ എന്നിവ നടത്തിയ കുട്ടികള്‍ അന്യം നിന്ന് പോകുന്ന മാവുകള്‍ സംരെക്ഷിക്കുകയായിരുന്നു. നെല്‍കൃഷി, പച്ചക്കറി കൃഷി എന്നിവയിലൂടെ വിഷാംശം ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനും അതോടൊപ്പം സ്വന്തമായി അധ്വാനിച്ച കഴിക്കുന്നതിന്റെ പ്രാധാന്യത്തെ  പറ്റിയും സീഡ് കുട്ടികള്‍ മനസിലാക്കി. സീഡ് ക്ലബ് നടത്തിയ പഠനയാത്രകൾ കുട്ടികളെ പ്രകൃതിയെ പറ്റി അറിയാന്‍ കൂടുതല്‍ അവസരം  തുറന്ന് കിട്ടി. സീഡ് ക്ലബ്ബിന്റ  ശലഭഗാര്‍ഡനും, കിളിക്കൂട്ടങ്ങളും, ജൈവ വൈവിധ്യ സംരെക്ഷണത്തിന്റെ ഉദാത്ത മാതൃകയാണ്. അതോടൊപ്പം പൊതുയിടം ഏറ്റെടുത്ത ശുചിയാക്കുന്നതിന്റെ ഭാഗമായി പാതയോരത്  നാട്ടുമാവുകള നട്ട് സ്‌കൂള്‍ സീഡ് ക്ലബ് മാതൃകയായി. ദിനാചരണങ്ങളെ  വിത്യസ്ഥമാക്കിക്കൊണ്ടാണ് കുട്ടികള്‍ ആചരിച്ചത്. സ്‌കൂള്‍ പ്രധാനാധ്യാപിക സുശീല ദേവിയും അതോടൊപ്പം പി ടി എ അംഗങ്ങള്‍ ആയ  ജ്യോതിഷ് ബാബു, സുബിന്‍ എന്നിവരുടെ നേതൃത്വവും സീഡ് കുട്ടികളുടെ  പ്രവര്‍ത്തങ്ങള്‍ക്ക്  പിന്നില്‍  ഉണ്ട്

March 21
12:53 2018

Write a Comment

Related News