SEED News

പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ബെസ്റ്റ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ ശോഭ സി.റ്റി, അമൃതവിദ്യാലയം, പത്തനംതിട്ട

പ്രകൃതിയുടെ അറിവുകള്‍ പറഞ്ഞെ കൊടുക്കുന്ന അധ്യാപികയാണ് അമൃത വിദ്യാലയത്തിലെ ശോഭ സി റ്റി. ശോഭ ടീച്ചര്‍ കുട്ടികളെ അവരുടെ  പഠനവിഷങ്ങളിലും പഠ്യേതരവിഷയങ്ങളിലും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. സീഡ് 2017 18 വര്‍ഷത്തെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോഓഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപെട്ട ടീച്ചര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കന്നതിനും അതോടൊപ്പം കൃഷി കാര്യങ്ങള്‍ക്കും നേതൃത്വം  നല്‍കുന്നു. മരങ്ങളെ നിരീക്ഷിക്കുന്ന സീസണ്‍ വാച് പദ്ധതി ശോഭ ടീച്ചറിന്റെ  നേതൃത്വത്തിലാണ്  നോക്കി നടത്തുന്നത്,   ആതോടൊപ്പം എല്ലാ പ്രവര്‍ത്തങ്ങളും ഒന്നിച്ച കൊണ്ടുപോകാനുള്ള നേതൃത്വത്ത പാടവവും അവർക്ക് ലഭിച്ചിരിക്കുന്നു. നാട്ടുമാവ് നടീല്‍, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഊര്‍ജ സംരക്ഷണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം മറ്റ് അധ്യാപരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ടീച്ചര്‍ നടപ്പിലാക്കി വരുന്നു.

March 21
12:53 2018

Write a Comment

Related News