SEED News

350 കിലോഗ്രാം പ്ലാസ്റ്റിക്‌ ശേഖരിച്ച് സീഡ് വിദ്യാർഥികൾ

കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ നിർമാർജനം ചെയ്തു. കഴിഞ്ഞദിവസങ്ങളിൽ പാച്ചപ്പൊയ്ക,തൊക്കിലങ്ങാടി, കൈതേരി എന്നിവിടങ്ങളിലെ വീടുകളിൽ കയറിയിറങ്ങിയ വിദ്യാർഥികൾ പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കൾ ശേഖരിച്ചിരുന്നു.

കൈതേരി വട്ടപ്പാറ മാവുള്ളച്ചാൽ സൊസൈറ്റി അംഗങ്ങൾ അവരുടെ വീടുകളിലെ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച് സീഡിന് കൈമാറുകയും ചെയ്തു. ഇവയെല്ലാംകൂടി 54 ചാക്കുണ്ടായിരുന്നു. ഏകദേശം 350 കിലോഗ്രാം പ്ലാസ്റ്റിക്‌ പാഴ്‌വസ്തുക്കളാണ് ശേഖരിച്ചത്.

കൂത്തുപറമ്പ് ജെ.സി.ഐ. യൂണിറ്റും പ്രവർത്തനത്തിൽ പങ്കാളികളായി. ശേഖരിച്ച പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിദിനത്തിൽ വലിയവെളിച്ചത്തെ റീമ പ്ലാസ്റ്റിക്‌ റീസൈക്ലിങ്‌ കേന്ദ്രത്തിലെത്തിച്ചു.

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സ്കൂൾവളപ്പിൽ കഴിഞ്ഞവർഷങ്ങളിൽ നട്ടുവളർത്തിയ വൃക്ഷത്തൈകൾ വേലികെട്ടി സംരക്ഷിച്ചു. സ്കൂൾ വളപ്പിൽ നാട്ടുമാവിൻെറയും പ്ലാവിന്റെയും തൈകൾ നട്ടു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ കുന്നുമ്പ്രോൻ രാജൻ ഉദ്ഘാടനം ചെയ്തു.

എം.സി.പ്രസന്നകുമാരി, വി.വി.ദിവാകരൻ, എസ്.ജയദീപ്, വി.വി.സുനീഷ്, ജെ.സി.ഐ. പ്രവർത്തകരായ ദീപക് കുമാർ, അഖിൽ മുരിക്കോളി, പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.


June 08
12:53 2018

Write a Comment

Related News