reporter News

ബോധവത്ക്കരണം പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് തുടങ്ങണ്ടേ ?

 ഇറവങ്കര: കഴിഞ്ഞദിവസം ഡെങ്കിപ്പനി പിടിച്ച് ഒരാൾ മരിച്ച ഇറവങ്കരയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അനാരോഗ്യമായ പ്രവണത. വീടുകളിൽ മാത്രമല്ല ആരോഗ്യ കേന്ദ്രത്തിലും വെള്ളം കെട്ടിനിന്നാൽ കൊതുക് പെറ്റുപെരുകും എന്ന് ഇവരെ ആര് പറഞ്ഞ് മനസിലാക്കും.
ആരോഗ്യകേന്ദ്രത്തിന് മുന്നിലുള്ള ജലസംഭരണി ഒരു മൂടിയുമില്ലാതെ വെള്ളം നിറഞ്ഞുകിടക്കുന്നു. 
രോഗികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ സമീപവാസികൾ യാത്രചെയ്യുന്ന പാതയ്‌ക്ക് സമീപം കുഴിച്ചിടുകപോലും ചെയ്യാതെ ഉപേക്ഷിച്ചിരിക്കുന്നു. ഇറവങ്കരയിൽ പ്രധാനമായും കൊതുകുകൾ വളരുന്നത് വൃത്തിയാക്കാത്ത കനാലുകളിൽനിന്നാണ്. ഇറവങ്കര 18-ാം വാർഡിൽ എല്ലാവീട്ടിലും ഡെങ്കിപ്പനി ബാധിച്ചവരുണ്ട്. 
ഈ കനാലിന് സമീപം താമസിക്കുന്നവർക്കാണ് ആദ്യം ഇവിടെ ഡെങ്കിപ്പനി ഉണ്ടായത്. അടിയന്തരമായി ഈ കനാലുകൾ വൃത്തിയാക്കാൻ അധികാരികൾ ഇനിയും മടിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതാകും. 

അഭിനേഷ് എസ്.
(സീഡ് റിപ്പോർട്ടർ)
അറനൂറ്റിമംഗലം 
യു.പി.എസ്.

June 16
12:53 2018

Write a Comment