SEED News

സീഡ് ക്ലബ്ബ് പരിസ്ഥിതി ദിനാചരണം

കൈനകരി: കുപ്പപ്പുറം ഗവ. ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിതസേനയും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. സ്‌കൂൾ കോമ്പൗണ്ടിലെ മാവ്, വേപ്പ് മരങ്ങൾക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പുഴയോരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് സുനിൽ പി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.എസ്. ജാൻസി ബിയാട്രിസ്, വി.എം. റോബർട്ട്, ആർ. വെങ്കിടേശ്വര ആചാര്യർ എന്നിവർ പ്രസംഗിച്ചു. സീഡ് കോ-ഓർഡിനേറ്റർ എൽ. ചിത്ര പരിസ്ഥിതിസന്ദേശവും സീഡ് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. 

June 22
12:53 2018

Write a Comment

Related News