ചാരമംഗലം സ്കൂൾ രണ്ടായിരം തൈകൾ നടും: ഞാവൽമരങ്ങളുടെ കാവലാളായി മാതൃഭൂമി സീഡ്
കഞ്ഞിക്കുഴി: നാട്ടിൻപുറങ്ങളിൽനിന്ന് ഇല്ലാതായിത്തുടങ്ങിയ ഞാവൽമരങ്ങളുടെ പുനർജീവനത്തിന് പ്രത്യേക പരിപാടിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ഹരിതകേരള മിഷനുമായി ചേർന്ന് വ്യത്യസ്തമായ പരിപാടി തുടങ്ങിയത്.
മരുഭൂവത്കരണവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാരമംഗലം ഇല്ലത്ത്കാവിൽ ഞാവൽത്തൈകൾ നട്ട് പദ്ധതിക്ക് തുടക്കമായി. അപൂർവയിനം ഔഷധസസ്യങ്ങളുടെ കലവറയായ ഇല്ലത്തുകാവിൽ ചാരമംഗംലം സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ നാലുവർഷമായി സംരക്ഷണപ്രവർത്തനങ്ങൾ നടത്തിവരികയാണ്.
രണ്ടായിരം ഞാവൽത്തൈകൾ നടാനാണ് ഇപ്പോൾ സീഡ് ക്ലബ്ബ് നടാൻ തീരുമാനിച്ചിരുന്നത്.
വിത്തുപാകി മുളപ്പിക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായവും ഉണ്ട്. വിദ്യാർഥികൾക്കായുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്.രാജേഷ്, പി.ടി.എ.പ്രസിഡന്റ് പി.അക്ബർ, സീഡ് കോ ഓർഡിനേറ്റർ എസ്.ജയലാൽ, സീഡ് എക്സിക്യുട്ടീവ് അമൃതാ സെബാസ്റ്റ്യൻ, അനിൽ വെമ്പള്ളി, കലാചന്ദ്ര ബാബു, ജെ.ഷീല എന്നിവർ പങ്കെടുത്തു.
June 22
12:53
2018