SEED News

പൊക്കാളി കൃഷിയുമായി സീഡ് വിദ്യാർഥികൾ

പറവൂർ: കേരളത്തിന്റെ പൈതൃകത്തിൽ കൃഷിക്കുള്ള പ്രാധാന്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കാർഷിക വൃത്തിയെയും, ചേറിലും മണ്ണിലും പണിയെടുക്കുന്ന മനുഷ്യന്റെ അധ്വാനത്തിന്റെ മഹത്വത്തെയും അറിയുന്നതിനായി പാടത്തിറങ്ങി പണിയെടുക്കാൻ തയ്യാറായി ഒരു കൂട്ടം മാതൃഭൂമി സീഡ് വിദ്യാർഥികൾ. പൂയപ്പിള്ളിയിലെ പൊക്കാളി പാടശേഖരത്താണ് സ്കൂളിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ മാനേജുമെന്റിന്റെ സഹകരണത്തോടെ  ഡോ.എൻ ഇന്റർനാഷണൽ സ്കൂളിലെ സീഡ്  വിദ്യാർത്ഥികളാണ് കൃഷിയിറക്കിയത്.പാടത്തിറങ്ങി വിത്തുവിതച്ച് കൃഷിയുടെ ഭാഗമാകാൻ കഴിഞ്ഞത് കുട്ടികൾക്ക് അവരുടെ ജീവിതത്തിലെ അറിവും ആഹ്ലാദവും നിറഞ്ഞ ഒരു പുതിയ അനുഭവമായിരുന്നു.

July 02
12:53 2018

Write a Comment

Related News