SEED News

ജനകീയ ഡോക്ടർമാർക്ക് മാതൃഭൂമി സീഡിന്റെ ആദരം


അമ്പലപ്പുഴ: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ആതുരസേവന രംഗത്ത് മാതൃകയായ ജനകീയ ഡോക്ടർമാർക്ക് മാതൃഭൂമി സീഡിന്റെ ആദരം. ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ.സൈറു ഫിലിപ്പ്, കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ.എ.അബ്ദുൾ സലാം എന്നിവരെയാണ് ആദരിച്ചത്. 
ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്‌കൂളിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. ഡീഡ് പ്രവർത്തകരായ കുട്ടികൾ ഡോക്ടർമാരെ പൊന്നാടയണിയിച്ച് പുസ്തകവും സമ്മാനിച്ചു. ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ ഐ.ഷെഫീക്ക് അധ്യക്ഷനായി. 
പ്രഥമാധ്യാപകൻ എസ്.മധുകുമാർ, എസ്.എം.സി. വൈസ് ചെയർമാൻ കെ.കുഞ്ഞുമോൻ, സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ എസ്.സുരേഷ്‌കുമാർ, വിദ്യാർഥി പ്രതിനിധികളായ സഫ്‌ന സമദ്, എ.അലീന എന്നിവർ പ്രസംഗിച്ചു.   

July 05
12:53 2018

Write a Comment

Related News