SEED News

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല
കൊല്ലം: മാതൃഭൂമി സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല കൊല്ലം ബിഷപ്പ് ബൻസീഗർ കോളേജ് ഓഫ് നഴ്സിംഗിൽ നടന്നു. ജില്ലാ കളക്ടർ ഡോ.എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കൊല്ലം റീജിയണൽ മാനേജർ എൻ.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ്  അസിസ്റ്റന്റ് കെ.എൻ.ലീലാവതി അമ്മ, പ്രിൻസിപ്പൽ കൃഷിഓഫീസർ പി.എച്ച്. നജീബ്, ഹരിതകേരളമിഷൻ ജില്ലാകോർഡിനേറ്റർ എസ്.ഐസക്, ഫെഡറൽബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആന്റ് ബ്രാഞ്ച് ഹെഡ് ഗോപകുമാർ ആർ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർക്കുള്ള ക്ലാസ്സുകൾ മാതൃഭൂമി പ്രതിനിധികൾ നയിച്ചു. ലവ് പ്ലാസ്റ്റിക്, നവീനകൃഷിരീതി എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകളുമുണ്ടായിരുന്നു. 

July 07
12:53 2018

Write a Comment

Related News