SEED News

സീഡ് ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങി

അറുപതിൽപരം ചക്കവിഭവങ്ങളുടെ രുചിക്കൂട്ടുകൾ നുണഞ്ഞ് സീഡ് ക്ലബ്ബിന്റെ പ്രവർത്തനം തുടങ്ങി. ചെണ്ടയാട് അബ്ദുറഹ്‌മാൻ സ്മാരക യു.പി. സ്കൂളിലാണ് ചക്കയുത്സവം നടത്തി  സീഡ് പ്രവർത്തനത്തിന് തുടക്കമിട്ടത്. 
  കുട്ടികളും അധ്യാപികമാരും ചേർന്നാണ് വിഭവങ്ങൾ തയ്യാറാക്കിയത്. ചക്കകൊണ്ടുണ്ടാക്കിയ കോഴിക്കാൽ, മുറുക്ക്, പായസം, ചക്ക ഉണ്ണിയപ്പം, പത്തിരി, മിക്സ്ചർ, വട, കേക്ക് തുടങ്ങിയ വിഭവങ്ങളുടെ പ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി. 
  ചക്കമാഹാത്മ്യം വിളിച്ചോതുന്ന സ്വാഗത ഗാനം സയന രമേഷ്, നജില നഫീസ, നജീബ എന്നിവർ ആലപിച്ചു. ചക്കയുത്സവവും സീഡ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും ടി.സി.ഫിദയ്ക്ക് പ്ലാവിൻതൈ നല്കി ബ്ലോക്ക് പഞ്ചായത്തംഗം സി.വി.എ.ജലീൽ നിർവഹിച്ചു. പ്രഥമാധ്യാപകൻ എം.പി.വിനോദൻ അധ്യക്ഷത വഹിച്ചു. 
മാതൃഭൂമി ലേഖകൻ വി.പി.ചാത്തു, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ സമദ്, മാനേജ്മെന്റ് പ്രതിനിധി ജയരാജൻ ഇടത്തട്ട, ടി.അനാമിക, സീഡ് കോ ഓർഡിനേറ്റർ സി.കെ.കനകരാജൻ എന്നിവർ സംസാരിച്ചു.

July 10
12:53 2018

Write a Comment

Related News