SEED News

ചെറിയനാട് ഡി.ബി.എച്ച്.എസ്. സ്കൂളിൽ ‘മധുരവനം’

ചെറിയനാട്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ‘മധുരവനം’ പദ്ധതി തുടങ്ങി. പഴവർഗങ്ങൾ കായ്ക്കുന്ന മരങ്ങൾ നട്ടുപരിപാലിക്കുന്ന പദ്ധതിയാണ് മധുരവനം എന്ന് അറിയപ്പെടുന്നത്. പ്രകൃതിയോട് സ്‌നേഹം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.  കാലാവസ്ഥയ്ക്ക് യോജിച്ച മരങ്ങളുടെ വിത്തുകളും തൈകളും കുട്ടികൾതന്നെയാണ് ശേഖരിച്ചത്. പ്ലാവ്, മാവ്, ഞാവൽ, നെല്ലി, സീതപ്പഴം, ചാമ്പയ്ക്ക തുടങ്ങിയവയാണ് നട്ടത്. ഇവിടെ കുട്ടികൾ ഇരിക്കാൻ മുളകൊണ്ടുള്ള ഇരിപ്പിടങ്ങളും നിർമിച്ചിട്ടുണ്ട്.
 ഓരോ മരത്തിന്റെയും പൂക്കാലം സമീപത്തായി രേഖപ്പെടുത്തിവെക്കും. കൂടാതെ തുടർപ്രവർത്തനം എന്ന നിലയിൽ മരങ്ങളുടെ വളർച്ചയും അവയുടെ സമീപത്ത് വരുന്ന പക്ഷികളേയും പ്രാണികളേയും നിരീക്ഷിക്കും. പദ്ധതിയുടെ ഉദ്ഘാടനം പ്ലാവിൻതൈ നട്ട് ചെറിയനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധമ്മ നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു.  പ്രഥമാധ്യാപിക ലതാ രാമൻനായർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ഒ.ടി. ജയമോഹൻ, ശുഭ ജി. നായർ, ഡി. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
സീഡ് കോ ഓർഡിനേറ്റർ ആർ. രാജലക്ഷ്മി നേതൃത്വം നൽകി. സീഡ് ക്ലബ്ബ് അംഗങ്ങളായ ശരഗുണൻ, കെ.എം. ഗിൽ, വി.നിഖിൽ, എം.അഭിജിത്ത്, എം. അഭിരാം, കെ. അഖിൽ, അമൽ എസ്. കുമാർ, അനന്തു ജയപ്രകാശ്, കെ.എസ്. ശരത് കുമാർ, എസ്. വിഷ്ണു എന്നിവരാണ് മധുരവനത്തിന്റെ മേൽനോട്ട
ക്കാർ.

July 16
12:53 2018

Write a Comment

Related News