SEED News

സ്‌കൂൾ മുറ്റത്തെ വെള്ളക്കെട്ട് പരിഹരിക്കണം സീഡ് ക്ലബ്ബ് വിദ്യാർത്ഥികൽ നിവേദനം നൽകി


കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്തെ വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൽ ആർ. രാമചന്ദ്രൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകി
കരുനാഗപ്പള്ളി കനത്ത മഴയിൽ കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം തേടി സ്‌കൂളിലെ മാതൃഭൂമി സീഡ് പരിസ്ഥിതിക്ലബ്ബ് ഭാരവാഹികൾ ആർ. രാമചന്ദ്രൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകി.  വെള്ളക്കെട്ട് മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ  മെറ്റൽ ചിപ്‌സും ഉപയോഗിച്ച് പാത ഒരുക്കിയിട്ടുണ്ട്.  എങ്കിലും കനത്ത മഴയുള്ള ദിവസങ്ങളിൽ സ്‌കൂൾ മുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്നു.  സ്‌കൂളിന്റെ പടിഞ്ഞാറ് വശത്തുകൂടി പ്രത്യേകം ഓട നിർമിച്ചാൽ മാത്രമെ പ്രശ്‌നം പരിഹരിക്കാൻ സാധിക്കൂ.  ഇവിടെ ഓട നിർമിച്ച് ദേശീയപാതയുടെ താഴെയുള്ള ഓടയിലൂടെ വെള്ളം ഒഴുക്കി കളയാം.  പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അടിയന്തിര നടപടി ഉണ്ടാകണമെന്നും വിദ്യാർത്ഥികൾ നിവേദനത്തിൽ ആവശ്യപ്പെടുന്നു.  നഗരസഭാ അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്.  

July 18
12:53 2018

Write a Comment

Related News