മാന്യ നീർച്ചാൽ റോഡ് ചെളി ക്കുളമായി:
മാന്യ: വിദ്യാനഗർ മാന്യ നിർച്ചാൽ റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായി.10 ഓളം ബസുകൾ സർവ്വീസ് നടത്തുന്ന ഈ റോഡ് മാത്രമാണ് മാന്യ നീർച്ചാൽ നിവാസികൾക്ക് കാസറഗോഡ് എത്താനുള്ള ഏക മാർഗം
വർഷങ്ങൾ മുമ്പ് ടാറിംഗ് ചെയ്ത ഈ റോഡാണ് മാന്യ നീർച്ചാൽ, ബേള, കല്ലക്കട്ട , കൊല്ലങ്കാന തുടങ്ങിയ വിദ്യാലയത്തിലെ കുട്ടികൾക്കുള്ള യാത്രാമാർഗ്ഗം:
ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിവേദനം നൽകുകയുണ്ടായി. എന്നാൽ നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ റോഡ് നന്നാക്കണമെന്ന് മാന്യ സ്കൂളിലെ സീഡ് ക്ലബ്ബ് അധികാരികളോട് അഭ്യർത്ഥിക്കുന്നു.
തയ്യാറാക്കിയത്
പി.വി.ദേവനന്ദ
സീഡ് റിപ്പോർട്ടർ:
July 18
12:53
2018