SEED News

സീഡ് കുട്ടി വനം

മാതൃഭൂമി സീഡിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കോഹിനൂർ സ്ക്കൂളിൽ സീഡ് കുട്ടി വനം ഒരുങ്ങുകയാണ്. പത്ത് ഫലവൃക്ഷങ്ങൾ, അപൂർവ്വങ്ങളായ പത്ത് ഔഷധ സസ്യങ്ങൾ, പത്ത് പൂച്ചെടികൾ, പത്ത് വിഭാഗങ്ങളിൽ പെട്ട തെങ്ങുകൾ' എന്നിവ നട്ടു കൊണ്ടാണ് തുടക്കം. പൂക്കളിൽ കൊന്ന ചെടിയും ഉൾപ്പെടുന്നു. വ്യത്യസ്ത വിഭാഗത്തിൽ പെട്ട പത്ത് പ്ലാവിനങ്ങളും ഇതിൽ സ്ഥാനം പിടിക്കും.സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ അബ്ദുൾ റഹിമാൻ കോഹിനൂർ പദ്ധതി ഉദ്ഘാടനം ചെയ്തു . സീഡ് കോർഡിനേറ്റർ സി. കുഞ്ഞികൃഷ്ണൻ, റീം ഇബാഹിം, വി.ശ്രീജിത്ത്, പൃഥി ഷെട്ടി, ഫാത്തിമത്ത് നിഹാല, യൂസഫ്സിനാൻ എന്നിവർ സംസാരിച്ചു.

Attachments area

July 18
12:53 2018

Write a Comment

Related News