SEED News

ചക്ക വിഭവങ്ങളുടെ നിർമാണവും, പ്രദർശനവും

പള്ളിക്കര: ചക്ക കൊണ്ട് എത്ര തരം വിഭവങ്ങളൊരുക്കാം എന്ന് ചോദിക്കുന്നവരോട്
സെന്റ് മേരീസ്   ഇംഗ്ലീഷ് മീഡിയം സ്കൂൾ         പള്ളിക്കരയിലെ സീഡു പ്രവർത്തകർ
ഇപ്പോൾ പറയും  ഞങ്ങളെല്ലാവരുംചേർന്ന് 250ലധികം വിഭവങ്ങൾ
ഉണ്ടാക്കിയിട്ടുണ്ടെന്ന്.........  .
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചക്ക ഉത്സവത്തിലാണ് വിവിധ തരത്തിലുള്ളതും
സ്വാദിഷ്ടമായതുമായ 250 ലധികം വിഭവങ്ങളൊരുക്കി ഇവര്‍ പ്രദർശിപ്പിച്ചത്.
മായം തൊട്ടു തീണ്ടാത്ത ചക്ക വലിച്ചെറിയേണ്ട ഒന്നല്ലെന്നു കുട്ടികളെയും
രക്ഷിതാക്കളെയും ബേധ്യപ്പെടുത്താനാണ്  ചക്ക വിഭവങ്ങളുടെ നിർമാണവും, പ്രദർശനവും
സംഘടിപ്പിച്ചത്.
ചക്കയപ്പം, ചക്കപ്പായസം ,വിവിധ തരം കറികൾ, ചിപ്സ്, സീറ, അച്ചാർ, ചക്ക കുരു
ജ്യൂസ്, കട് ലറ്റ്, തുടങ്ങി
പുതിയതരം വിഭവങ്ങളും പരമ്പരാഗത വിഭവങ്ങളും പ്രദർശനം കാണാനെത്തിയവരുടെ മനം
കവരുകയുണ്ടായി. സ്ക്കൂൾ വളപ്പിൽ തന്നെ കായ്ച്ച ചക്കകളാണ് വിഭവങ്ങളൊരുക്കാൻ
ഉപയോഗിച്ചത്. ജില്ലാ കൃഷി ഓഫീസർ ഷേർളി ജേക്കബ്‌ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സിസ്റ്റർ റൂബി ,പ്രിൻസിപ്പൾ കൃഷി ഓഫീസർ വിജയേശ്

July 18
12:53 2018

Write a Comment

Related News