SEED News

ഞാറ്റുവേല മഹോത്സവം


എടക്കുളം:എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറ്റുവേല മഹോത്സവം നടത്തി. "വിഷൻ ഇരിങ്ങാലക്കുട" പദ്ധതി  ചെയർമാൻ ജോസ് . ജെ .ചിറ്റിലപ്പിള്ളി ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ സിന്ധുഗോപൻ അധ്യക്ഷത വഹിച്ചു.മികച്ച കർഷകനായ പി.കെ.ധർമ്മനെ കേരള കർഷകസംഘം പഞ്ചായത്ത് സെക്രട്ടറിയും സ്കൂൾ മാനേജരുമായ കെ.വി .ജിനരാജദാസ് ആദരിച്ചു.ചുറ്റുപാടിൽ നിന്നും ശേഖരിച്ച ഒട്ടേറെ ഔഷധ സസ്യങ്ങളുടെ പ്രദർശനവും നാടൻ ഭക്ഷ്യമേളയും ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. പച്ചക്കറി വിത്തുകൾ തൈകൾ എന്നിവയുടെ വിൽപ്പനയും സീഡ് അംഗങ്ങൾ നടത്തിയിരുന്നു. പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പ്രവർത്തിച്ച കാർഷിക വസ്തുക്കളുടെ സ്റ്റാൾ ഏറെ ആകർഷകമായി. ആരോഗ്യമേഖലയിലെ അന്ധവിശ്വാസ ചൂഷണ ങ്ങൾ എന്ന വിഷയത്തെ കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി റഷീദ് കാറളം' രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നൽകി.  എ.ആർ.ആശാലത ,വി .സി .ശശിധരൻ ,കെ.എസ്.തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു ഹെഡ്മിസ്സ് ദീപ ആന്റണി സ്വാഗതവും സീഡ് കോഡിനേറ്റർ സി.ആർ.ജി ജി നന്ദിയും പറഞ്ഞു '
ചിത്രം :എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഞാറ്റുവേല മഹോത്സവം  "വിഷൻ ഇരിങ്ങാലക്കുട" പദ്ധതി  ചെയർമാൻ ജോസ് . ജെ .ചിറ്റിലപ്പിള്ളി  ഉദ്ഘാടനം ചെയ്യുന്നു.

July 18
12:53 2018

Write a Comment

Related News