SEED News

മരുവത്കരണ വിരുദ്ധ ദിനത്തിൽ ജലസ്രോതസ്സുകളെ അടുത്തറിഞ്ഞ് സീഡ് വിദ്യാർത്ഥികൾ .

ചിത്താരി : ജലസ്രോതസ്സുകൾ സംരക്ഷിച്ച് ജൈവ വൈവിധ്യം കാത്തു സൂക്ഷിച്ചാൽ മരുഭൂമി വത്കരണം ഇല്ലാതാക്കാൻ സാധിക്കുമെന്ന സന്ദേശവുമോതി എച്ച്.ഐ.എ.യു.പി സ്കൂൾ ചിത്താരിയിലെ മാതൃഭൂമി  സീഡ് വിദ്യാർത്ഥികൾ ജലസ്രോ തസ്സ് സംരക്ഷണ പ്രതിജ്ഞയെടുത്തു.
വിദ്യാലയത്തിനടുത്തെ കുളവും , തോടും സന്ദർശിച്ചാണ് വിദ്യാർത്ഥികൾ ഈ ദിനത്തിലൂടെ  ബോധവത്കരണം നൽകിയത് . പ്രധമാധ്യാപകൻ എൻ . കുഞ്ഞാമ്മദ് മാസ്റ്റർ സന്ദേശം നൽകി . സീഡ് കോ-ഓർഡിനേറ്റർ ജാഫർ മാസ്റ്റർ സംസാരിച്ചു . സീഡ് റിപ്പോർട്ടർ ബിൻഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീഡ് മെമ്പർമാരായ റാസിക്ക് , ഇംതിയാസ് , സഫ്വാൻ , മുഹ്സിന എന്നിവർ നേതൃത്വം നൽകി
Attachments area

July 18
12:53 2018

Write a Comment

Related News