SEED News

ഞാറുനടീൽ ഉത്സവവുമായി വീരവഞ്ചേരി.എൽ.പി സ്കൂൾ സീഡ് ക്ലബ്

വീരവഞ്ചേരി: ഞാറ്റു പാട്ടിന്റെ ഈരടികളുമായി വീരവഞ്ചേരി.എൽ.പി സ്കൂൾ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ജൈവ നെൽകൃഷി  ആരംഭിച്ചു. ഞാറുനട്ടു കൊണ്ട് വാർഡ് മെമ്പർ മിനി ടി.വി മൂടാടി കൃഷിഭവൻ ഓഫീസർ നൗഷാദ് കെ.വി എന്നിവർ നെൽകൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. കർഷക വേഷത്തിലെത്തിയ വിദ്യാർത്ഥികൾ ആവേശത്തോടെ വയലിലിറങ്ങി ഞാറുനട്ടു. കൃഷിഭവൻ നൽകിയ ഉമ നെൽവിത്ത് മുളപ്പിച്ചാണ് സീഡ് കർഷകർ നടാനാവശ്യമായ ഞാറുതയ്യാറാക്കിയത്. കൃഷിഭവൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. അന്യം നിന്നുകൊണ്ടിരിക്കുന്ന നെൽകൃഷിൽ വിദ്യാർത്ഥികൾക്ക്  താൽപര്യം ജനിപ്പിക്കുന്നതിനും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കുന്നതിനും സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷി സഹായകരമാകും. മികച്ച മഴ ലഭിക്കുന്നതിനാൽ നല്ല വിളവ്‌ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സീഡ് കർഷകർ. സ്കൂൾ സീഡ് കോഡിനേറ്റർ കെ.വി സരൂപ് അധ്യാപകരായ ജലീഷ് ബാബു , ജി ദിലീജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

July 18
12:53 2018

Write a Comment

Related News