SEED News

അറിവും അനുഭവങ്ങളും പങ്കുവെച്ച് മാതൃഭൂമി സീഡ് അധ്യാപക ശിൽപ്പശാല.

കോട്ടയം: അറിവും അനുഭവങ്ങളും പങ്കുവെച്ച് മാതൃഭൂമി സീഡ് അധ്യാപക ശിൽപ്പശാല. വിദ്യാർഥികൾക്കൊപ്പം പ്രകൃതിലേക്ക് ഇറങ്ങിയപ്പോഴുണ്ടായ ഗുണപരമായ അനുഭവങ്ങൾ അധ്യാപകർ പരസ്പരം കൈമാറി. കോട്ടയം വിദ്യാഭ്യാസ ജില്ലാതല ശിൽപ്പശാല ഫെഡറൽ ബാങ്ക് സോണൽ ഹെഡ് പി.വി. ജോയി ഉദ്ഘാടനം ചെയ്തു. സീഡ് പ്രവർത്തനം കേരളത്തിലെ വിദ്യാർഥി സമൂഹത്തിലുണ്ടാക്കിയ മാറ്റം എടുത്തു പറയേണ്ടതാണെന്നദ്ദേഹം പറഞ്ഞു.
 മാതൃഭൂമി കോട്ടയം ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടന്ന  ശിൽപ്പശാലയിൽ മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ്  അധ്യക്ഷത വഹിച്ചു. 
ഈ വർഷത്തെ പ്രവർത്തനങ്ങളായ കാർഷികം, ജലസംരക്ഷണം, ജൈവ വൈവിധ്യം, ശുചിത്വം ആരോഗ്യം, ഊർജ സംരക്ഷണം എന്നിവയെക്കുറിച്ച് ചർച്ച നടത്തി. 

അക്കരപ്പാടം ഗവ. യു.പി. സ്കൂ

ളിലെ സീഡ് പ്രവർത്തകർ കടലാസുപയോഗിച്ച് നിർമിച്ച 'വിത്ത് പേന' അധ്യാപകർക്ക് വിതരണം ചെയ്തു.

July 18
12:53 2018

Write a Comment

Related News