SEED News

നീന്തൽ പരിശീലനവുമായി വീരവഞ്ചേരി.എൽ.പി സീഡ് ക്ലബ്

വീരവഞ്ചേരി: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വെള്ളം മൂലമുള്ള അപകടങ്ങളിൽ നിന്ന് രക്ഷനേടുന്നതിനുമായി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു. വാർഡ് മെമ്പർ മിനി ടി.വി, പി ടി എ പ്രസിഡന്റ് വി.എം വിനോദൻ എന്നിവർ ചേർന്ന് ലൈഫ് ജാക്കറ്റ്  കൈമാറിക്കൊണ്ട് നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് മറൈൻ കമാൻഡോ സുമേഷ് ഉത്രാടത്ത് ആണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്. ബ്രെസ്റ്റ് സ്ട്രോക്ക് രീതിയിലാണ് പ്രധാനമായും പരിശീലനം നൽകുന്നത്. ലൈഫ് സ്കിൽ ഡെവലപ്പിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഘട്ടങ്ങളായി നീന്തൽ പരിശീലിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സീഡ് അംഗങ്ങൾ.

July 18
12:53 2018

Write a Comment

Related News