SEED News

യാത്രക്കാർക്കൊരു വൃക്ഷത്തി പദ്ധതിയുമായി സീഡ് പ്രവർത്തകർ

കോഴിക്കോട് : 'പഠനം നാല് ചുമരുകൾക്കുള്ളിൽ മാത്രമുള്ളതല്ല, സാമൂഹികനന്മകൾക്ക് വേണ്ടിയും ള്ളതാണ്' എന്ന സന്ദേശം ഉയർത്തി നാടിനെയാകെ തണൽ വിരിക്കാൻ ഒരുങ്ങുകയാണ് വൈക്കിലശ്ശേരി യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ. പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ സീഡ് പ്രവർത്തകരുടെ നേത്രത്വത്തിൽ യാത്രക്കാർക്കൊരു വൃക്ഷത്തൈ പദ്ധതി ആരംഭിച്ചു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും കാൽനടയാത്രക്കാർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു ഇവർക് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യവും വിദ്യാർഥികൾ വിശദീകരിച്ചു കൊടുത്തു. 

കൂടാതെ പാതയോരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സന്ദേശറാലി നടത്തുകയും പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.   പരിപാടി പി.ടി.എ. പ്രസിഡൻറ് വി.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മോളി സുഷമ അധ്യക്ഷതവഹിച്ചു. സീഡ് പ്രവർത്തകരായ അഭിനന്ദ്, യദു, സൂര്യ, രാജീവൻ,അനൂപ്, അഷർ എന്നിവർ സംസാരിച്ചു.

July 18
12:53 2018

Write a Comment

Related News