SEED News

പുത്തൻ ഉണർവ്വേകി മൂവാറ്റുപുഴയിൽ സീഡ് ശില്പശാല

മൂവാറ്റുപുഴ: വിദ്യാലയങ്ങളിൽ സീഡ് പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകർന്ന് മൂവാറ്റുപുഴയിൽ അധ്യാപ ശില്പശാല നടത്തി. കോതമംഗലം, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളിലെ സീഡ് കോഡിനേറ്റർമാരായ 110 അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുത്തത്. കോതമംഗലം ഡി.എഫ്.ഒ എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീഡ് പ്രവർത്തനങ്ങൾ വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ദിശാ ബോധം നല്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും സാമൂഹ്യ വനവത്കരണ പദ്ധതിക്ക് പുതുവെളിച്ചം പകരാൻ മാതൃഭൂമിയുടെയും ഫെഡറൽ ബാങ്കിന്റെയും ഈ ഉദ്യമത്തിന് സാധിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യമെന്നും നമുക്ക് കിട്ടിയ പ്രകൃതിയെ നമുക്ക് ലഭിച്ചതിനേക്കാൾ നല്ല നിലയിൽ വരും തലമുറക്ക് കൈമാറാൻ ഈ തലമുറ ബാധ്യസ്തരാണെന്നും ഫെഡറൽ ബാങ്ക് സീനിയർ മാനേജർ പി.ജെ.നിർമ്മൽദേവ് പറഞ്ഞു. മാതൃഭൂമി കൊച്ചി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി.കെ.ജയചന്ദ്രൻ  എന്നിവർ സീഡ് പ്രവർത്തനങ്ങളെക്കുറിച്ചും വരും വർഷത്തെ പ്രവർത്തന പദ്ധതികളെക്കുറിച്ചും ക്ലാസ്സെടുത്തു. എറണാകുളം സെന്റ് തെരേസാസ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ.നിർമ്മലാ പത്മനാഭൻ തുണി സഞ്ചി നിർമ്മാണത്തെക്കുറിച്ച് സോദാഹരണ ക്ലാസ്സ് നയിച്ചു. സീഡ് പ്രവർത്തനങ്ങളുടെ അനുഭവങ്ങളും പുത്തൻ ആശയങ്ങളും അധ്യാപകർ പങ്കുവച്ചു. അടുത്ത വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദീകരണവും അധ്യാപകരുടെ നിർദ്ദേശങ്ങളും കൊണ്ട് സക്രിയമായിരുന്നു ശില്പശാല. കോടനാട് മാർ ഔഗേന് സ്‌കൂളിലെ സീഡ് ക്ലബ് നിർമ്മിച്ചു നൽകിയ പേപ്പർ പേനയാണ് ശില്പശാലയിൽ ഉപയോഗിച്ചത്. 

July 19
12:53 2018

Write a Comment

Related News