SEED News

മരുവത്കരണവിരുദ്ധദിനമാചരിച്ച് സീഡ് വിദ്യാർഥികൾ

മരുവത്കരണവിരുദ്ധദിനമാചരിച്ച് സീഡ് വിദ്യാർഥികൾ

പാലക്കാട്: മാതൃഭൂമീ സീഡ് പദ്ധതിയുടെ ഭാഗമായി മരുവത്കരണവിരുദ്ധദിനം ആചരിച്ചു. ഹരിതകേരള മിഷൻ രണ്ടാം ഉത്സവത്തിന്റെ ഭാഗമായാണിത്. ഞാങ്ങാട്ടിരി ഞാങ്ങാട്ടൂർ എ.യു.പി. സ്കൂളിൽ നടന്ന പരിപാടിയിൽ പ്രതിജ്ഞയെടുക്കലും പോസ്റ്റർ നിർമാണവും ഉപന്യാസമത്സരവും ബോധവത്കരണ ക്ലാസും നടന്നു.
ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു പരിപാടി. മരുവത്കരണത്തെപ്പറ്റിയും പരിഹാരമാർഗങ്ങളെപ്പറ്റിയും ഉപന്യാസത്തിൽ കുട്ടികൾ അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് വെസ് പ്രസിഡന്റ് എം.കെ. പ്രദീപ് ഉദ്ഘാടനംചെയ്തു. ജൈവ വൈവിധ്യ രജിസ്റ്റർ പി.ടി.എ. പ്രസിഡന്റ് സി.പി. മുസ്തഫ പ്രകാശനംചെയ്തു. പ്രധാനാധ്യാപകൻ പി. അനിൽകുമാർ, എച്ച്.കെ. സുമ, സീഡ് കോ-ഓർഡിനേറ്റർ എം. താഹിർ, സുധീർകുമാർ, കെ. ജയശ്രീ, സോജ, വിശ്വദാസ്, ശ്രീദേവി, ശ്രീലത, കെ. നബീസ തുടങ്ങിയവർ പ്രസംഗിച്ചു.

July 19
12:53 2018

Write a Comment

Related News