SEED News

കരനെൽകൃഷി കളപറിക്കൽ

മട്ടന്നൂർ കയനി യു.പി.സ്കൂളിൽ സീഡ് നേതൃത്വത്തിലുള്ള കരനെൽകൃഷി ' കളപറിക്കൽ' നടത്തി. സ്കൂൾ വളപ്പിൽ 30 സെന്റ് സ്ഥലത്ത് നടത്തിയ കരനെൽകൃഷിയുടെ കളപറിക്കലാണ് മാതൃഭൂമി സീഡ് നേതൃത്വത്തിൽ നടത്തിയത്. കളപറിക്കൽ ഉദ്ഘാടനം മട്ടന്നൂർ നഗരസഭാ കൗൺസിലർ  എം.മനോജ് നിർവഹിച്ചു. സ്കൂൾ മാനേജർ പി.വി.നാരായണൻ നമ്പ്യാർ,  മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.സുബൈദ,  പ്രഥമാധ്യാപിക എം.സി.പ്രമീള, സ്റ്റാഫ് സെക്രട്ടറി വി.ജയശ്രീ, കെ.കെ.ആർദ്ര, പി.ടി.എ. പ്രസിഡന്റ് എം.രമേശൻ, കെ.പി.വിജേഷ് എന്നിവർ സംസാരിച്ചു.

July 20
12:53 2018

Write a Comment

Related News