SEED News

കുട നിർമാണ പരിശീലനവുമായി സീഡ് ക്ലബ്

കുട നിർമാണ പരിശീലനവുമായി സീഡ് ക്ലബ് 
ഇളമണ്ണൂർ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡിന്റെയും, എന്റർ പെണർഷിപ്പ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കുട നിർമ്മാണ പരിശീലനവും, സോപ്പ് പൊടി നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.പത്തനംതിട്ട ജനമിത്രയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കുട്ടികൾ സ്വന്തമായി കുടനിർമ്മിക്കുന്നതിനും, വിവിധ ഇനങ്ങളുടെ ഉത്പാദനത്തിലും പരിശീലനം ആർജിച്ചു.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ രാജശ്രീ.റ്റി., പി.ടി.എ പ്രസിഡന്റ് എ.എൻ.അശോക് കുമാർ, സീഡ് കോഡിനേറ്റർ സഞ്ജീവ്.ജി, ഇ.ഡി.ക്ലബ്ബ് കോർഡിനേറ്റർ ഉഷാ മോഹൻ, സ്റ്റാഫ് സെക്രട്ടറി ജയരാജ് എന്നിവർ അശംസകൾ അർപ്പിച്ചു.

July 20
12:53 2018

Write a Comment

Related News