SEED News

ചാന്ദ്രദിനത്തിന്റെ 50 ആം വാർഷികം പoനാഘോഷമാക്കി വിദ്യാർഥികൾ

പെരുമ്പാവൂർ: മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 50 ആം വാർഷികം പഠനാഘോഷമാക്കി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാർഥികൾ.
"ചാന്ദ്ര മനുഷ്യൻ " വിവിധ ക്ലാസ്സ് റൂമുകളിൽ വിദ്യാർഥികളുമായി സംവദിച്ചു. മലിനമായിക്കൊണ്ടിരിക്കുന്ന  മനുഷ്യൻ ചന്ദ്രനിൽ താമസമാക്കിയാൽ അവിടെയും പ്ലാസ്റ്റിക്ക് മാലിന്യം ഒരു വില്ലനായി മാറാമെന്നും അതിനാൽ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടവും നാം ഈ ദിനത്തിലും പുതുക്കണമെന്നും ചാന്ദ്ര മനുഷ്യൻ പറഞ്ഞു.
സ്ക്കൂൾ മാനേജർ എം.എം അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,എസ്.ആർ ജി കൺവീനർ കെ.എ.നൗഷാദ്, ബുഷ്‌റ കെ.എം., നീനു ജോൺ, ഷൈനി മത്തായി എന്നിവർ നേതൃത്വം നൽകി.
ചാന്ദ്രദിന ക്വിസ് പരിപാടിയും, ചാന്ദ്രദിനപതിപ്പ് പ്രകാശനം എന്നിവയും നടത്തി.

July 23
12:53 2018

Write a Comment

Related News