SEED News

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടത്തി

ആലപ്പുഴ: മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ലാ ശില്പശാല നടന്നു. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഹാളിൽ ആലപ്പുഴ എ.ഇ.ഒ. സി.ഡി.ആസാദ് ഉദ്ഘാടനം ചെയ്തു. 
ഫെഡറൽ ബാങ്ക് ചീഫ് മാനേജർ എം.കെ.അനിൽകുമാർ മുഖ്യാതിഥിയായി. മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ്‍കുമാർ അധ്യക്ഷത വഹിച്ചു.  മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ.ബാബു, ഹരിതകേരളമിഷൻ റിസോഴ്സ് പേഴ്സൺ ആർ.വേണുഗോപാൽ, പരിസ്ഥിതി പ്രവർത്തകൻ റാഫി രാംനാഥ്, സീസൺ വാച്ച് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ എന്നിവർ ക്സാസ് 
നയിച്ചു.  ആലപ്പുഴ വിദ്യാഭ്യാസജില്ലാ സീഡ് എസ്.പി.ഒ.സി. വി.എസ്.ജോൺസൺ, സോഷ്യൽ ഇനിഷ്യേറ്റീവ് എക്സിക്യുട്ടീവ് അമൃത സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

July 23
12:53 2018

Write a Comment

Related News