SEED News

ഭൂമിക്ക്‌ പച്ചക്കുട ചൂടി അരുവിക്കര സീഡ്‌ ടീം

അരുവിക്കര: അരുവിക്കര ജി.എച്ച്‌.എസ്‌.എസ്‌. സീഡ്‌ ക്ളബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. 
സ്കൂൾ അസംബ്ളിയിൽ നടന്ന ദിനാചരണം ഗ്രാമപ്പഞ്ചായത്ത്‌ ക്ഷേമകാര്യ ചെയർമാൻ വിജയൻനായർ ഉദ്‌ഘാടനം ചെയ്തു. എസ്‌.എം.സി. ചെയർമാൻ മണികണ്ഠൻ നായർ, പി.ടി.എ. പ്രസിഡന്റ്‌ വിനോജബാബു, സുരേഷ്‌കുമാർ, പ്രിൻസിപ്പൽ ഗണപതി, എച്ച്‌.എം. സരള, ഷജീർ, സുബ്രഹ്മണ്യൻ, സീഡ്‌ കൺവീനർ സ്മിത എന്നിവർ നേതൃത്വം നൽകി.
സ്കൂൾ കാമ്പസിൽ പ്ളാവിൻതൈകൾ നട്ടുകൊണ്ടാണ്‌ പരിസ്ഥിതിദിനത്തെ സീഡ്‌ അംഗങ്ങൾ വരവേറ്റത്‌. രക്ഷാകർത്താക്കളും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളോടൊപ്പം വൃക്ഷത്തൈകൾ നട്ടു.

July 24
12:53 2018

Write a Comment

Related News