SEED News

കന്യാകുളങ്ങര ഗേൾസ്‌ എച്ച്‌.എസ്‌.എസിൽ സീഡ്‌ ക്ളബ്ബിന്റെ പരിസ്ഥിതി ദിനാഘോഷം

കന്യാകുളങ്ങര: കന്യാകുളങ്ങര ഗവ.ഗേൾസ്‌ എച്ച്‌.എസ്‌.എസിൽ സീഡ്‌ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. 
പ്രിൻസിപ്പൽ ചാർളിൻ റെജിയുടെ അധ്യക്ഷതയിൽ ജില്ലാപ്പഞ്ചായത്തംഗം ശോഭകുമാർ കുട്ടികൾക്ക്‌ പ്ളാവിൻ തൈകൾ വിതരണം ചെയ്തു. സീഡ്‌ ക്ളബ്ബ്‌ കൺവീനർ ആർച്ച പി. പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 തുടർന്ന്‌ സീഡ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി സന്ദേശറാലിയും പ്ളാസ്റ്റിക്‌ മലിനീകരണത്തിനെതിരേ ജാഗ്രതാസന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശനവും നടത്തി. കുട്ടികൾക്കായി പരിസ്ഥിതി ക്വിസ്‌, പ്ളക്കാർഡ്‌ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. സ്കൂൾപരിസരത്ത്‌ ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചതോടൊപ്പം എല്ലാ കുട്ടികൾക്കും ഫലവൃക്ഷത്തൈകളും 
പച്ചക്കറിവിത്തും വിതരണം ചെയ്തു.
എസ്‌.ബി.ഐ. അസിസ്റ്റന്റ്‌ മാനേജർ ഉണ്ണികൃഷ്ണൻ, പ്രഥമാധ്യാപിക എൻ.ആർ.പ്രീത, സീനിയർ അസിസ്റ്റന്റ്‌ അബ്ദുൾഹക്കിം, സീഡ്‌ കോ-ഒാർഡിനേറ്റർ എസ്‌.ഷീന, സ്റ്റാഫ്‌ സെക്രട്ടറി പി.രാജു, എസ്‌.പി.സി. സുധീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

July 24
12:53 2018

Write a Comment

Related News