SEED News

സ്‌കൂൾ മാലിന്യമുക്തമാക്കാൻ അരുവിക്കര എച്ച്.എസ്.എസിൽ ഹരിതസേന

നെടുമങ്ങാട്: സ്കൂൾ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അരുവിക്കര എച്ച്.എസ്.എസിൽ ഹരിതസേന രൂപവത്കരിച്ചു. മാതൃഭൂമി സീഡ് ക്ളബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് സേന. 
സ്കൂൾ കാമ്പസിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. പി.ടി.എ. പ്രസിഡന്റ് വിനോജബാബു ഹരിതസേന ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ മണികണ്ഠൻ, സ്കൂൾ എച്ച്.എം. സരള, സീഡ് കൺവീനർ സ്മിത, ഇക്കോ ക്ളബ്ബ് കൺവീനർ സുബ്രഹ്മണ്യൻ, സതീഷ്, ഷജീർ എന്നിവർ നേതൃത്വം നല്കി. 
പ്ളാസ്റ്റിക് മാലിന്യങ്ങൾ, പേപ്പർ മാലിന്യങ്ങൾ, മറ്റ് ഖരമാലിന്യങ്ങൾ എന്നിങ്ങനെ വേർതിരിച്ച് മാലിന്യം സംസ്കരിക്കാനാണ് പദ്ധതി.
 അരുവിക്കര ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണം ഇക്കാര്യത്തിൽ സ്കൂളിന് ലഭിക്കുന്നുണ്ട്.

July 24
12:53 2018

Write a Comment

Related News