SEED News

നെയ്യാറ്റിൻകരയിൽ ‘സീഡ്’ അധ്യാപക ശില്പശാല

നെയ്യാറ്റിൻകര: പത്താം വർഷത്തിലേക്കു കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല നടന്നു. 
നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ നടന്ന ശില്പശാലയിൽ ഫെഡറൽ ബാങ്കിന്റെ പാറശ്ശാല ക്ലസ്റ്റർ ഏരിയ ഹെഡ് എൽ.രാമചന്ദ്രൻ മുഖ്യാതിഥിയായി.
വിദ്യാഭ്യാസജില്ലയിലെ എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിലെ സീഡ് കോ-ഓർഡിനേറ്റർമാരായ അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുത്തത്.
 സീഡ് ഈ അധ്യയനവർഷം സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനാണ് ശില്പശാല നടത്തിയത്.
മാതൃഭൂമി സീനിയർ ടെക്‌നിക്കൽ മാനേജർ ആർ.ബിജുമോഹൻ വിഷയമവതരിപ്പിച്ചു. കാർഷികം, ജലസംരക്ഷണം, ജൈവവൈവിധ്യം, ശുചിത്വം, ആരോഗ്യം, ഉൗർജസംരക്ഷണം എന്നീ പ്രവർത്തനങ്ങളിൽ അധ്യാപകർക്ക് പരിശീലനം നല്കി. 
ഇതോടൊപ്പം പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം, എന്റെ പ്ലാവ്, എന്റെ കൊന്ന, നാട്ടുമാഞ്ചോട്ടിൽ, മധുരവനം, പച്ചയെഴുത്തും വരയും പാട്ടും എന്നീ പ്രവർത്തനങ്ങളിലും അധ്യാപകർക്ക് പരിശീലനം നല്കി.

July 24
12:53 2018

Write a Comment

Related News