SEED News

മാതൃഭൂമി സീഡ്‌ തിരുവനന്തപുരം വിദ്യാഭ്യാസജില്ല അധ്യാപക ശില്പശാല നടന്നു

തിരുവനന്തപുരം: പത്താംവർഷത്തിലേക്ക്‌ കടക്കുന്ന മാതൃഭൂമി സീഡ്‌ പദ്ധതിയുടെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടന്നു. പാളയം പബ്ലിക്‌ ലൈബ്രറി ഹാളിൽ നടന്ന ശില്പശാലയിൽ ഫെഡറൽബാങ്ക്‌ വൈസ്‌പ്രസിഡന്റ്‌ വി.വി.അനിൽകുമാർ മുഖ്യാതിഥിയായി. 
വിദ്യാഭ്യാസ ജില്ലയിലെ എൽ.പി.മുതൽ ഹയർസെക്കൻഡറിവരെയുള്ള സ്കൂളുകളിലെ സീഡ്‌ കോ-ഓർഡിനേറ്റർമാരായ അധ്യാപകരാണ്‌ ശില്പശാലയിൽ പങ്കാളികളായത്‌. 
സീഡ്‌ ഈ അധ്യയനവർഷം സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച്‌ വിശദീകരിക്കാനാണ്‌ ശില്പശാല സംഘടി
പ്പിച്ചത്‌. 
മാതൃഭൂമി സീനിയർ ടെക്‌നിക്കൽ മാനേജർ ആർ.ബിജുമോഹൻ, മാതൃഭൂമി റിസർച്ച്‌ മാനേജർ ആർ.ജയപ്രകാശ്‌ എന്നിവർ വിഷയാവതരണം നടത്തി. 
കാർഷികം, ജലസംരക്ഷണം, ജൈവവൈവിധ്യം, ശുചിത്വം, ആരോഗ്യം, ഊർജസംരക്ഷണം എന്നീ പ്രവർത്തനങ്ങളിൽ അധ്യാപകർക്ക്‌ പരിശീലനം നൽകി. ഇതോടൊപ്പം പൂമ്പാറ്റയ്‌ക്കൊരു പൂന്തോട്ടം, എന്റെ പ്ളാവ്‌ എന്റെ കൊന്ന, നാട്ടുമാഞ്ചോട്ടിൽ, മധുരവനം, പച്ചയെഴുത്തും വരയും പാട്ടും എന്നീ പ്രവർത്തനങ്ങളിൽ അധ്യാപകർക്ക്‌ പരിശീലനം നൽകി.

July 24
12:53 2018

Write a Comment

Related News