SEED News

ആറ്റിങ്ങലിൽ സീഡ് അധ്യാപക ശില്പശാല നടത്തി

ആറ്റിങ്ങൽ: മാതൃഭൂമി സീഡ് 2018-19 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അധ്യാപക ശില്പശാല ആറ്റിങ്ങലിൽ നടന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ മേഖലയിലെ സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർ പങ്കെടുത്തു. 
മാതൃഭൂമി സീഡ് പദ്ധതി ആരംഭിച്ചിട്ട് പത്ത് വർഷമാകുന്നു. ഈ കാലയളവിൽ സംസ്ഥാനത്തെ പ്രകൃതിസംരക്ഷണപ്രവർത്തനങ്ങളിൽ സീഡ് പദ്ധതിക്ക് നൽകാൻ കഴിഞ്ഞ സേവനങ്ങൾ ശില്പശാലയിൽ ചർച്ചചെയ്തു. 
നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്കിനെപ്പറ്റി ശില്പശാലയിൽ ആമുഖപ്രഭാഷണം നടത്തിയ ആറ്റിങ്ങൽ ഫെഡറൽബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ ഷിബുതോമസ് പറഞ്ഞു. പ്രകൃതിസ്നേഹത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും പാഠങ്ങൾ പകർന്നുനൽകുന്ന സീഡ് പദ്ധതിയുടെ നേതൃത്വത്തിലൂടെ നാടിനെ നന്മയിലേക്ക്‌ നയിക്കാൻ അധ്യാപകർക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 
മാതൃഭൂമി സീനിയർ മാനേജർ ടെക്‌നിക്കൽ ആർ.ബിജുമോഹൻ ക്ലാസ്‌ നയിച്ചു. ഈവർഷം സ്‌കൂളുകളിൽ നടപ്പാക്കേണ്ട പദ്ധതികളുടെ പ്രായോഗിക വശങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. സഹജീവികളെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും ധന്യതയും വ്യക്തമാക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും നടന്നു.

July 24
12:53 2018

Write a Comment

Related News