SEED News

ഗ്രോ ബാഗ് നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി


ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പദ്ധതിയുടെ ഭാഗമായി റിട്ട. അധ്യാപിക റീത്ത ഫ്‌ളക്‌സ് ഉപയോഗിച്ച് ഗ്രോ ബാഗ് ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നു
ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്‌ളക്‌സ് ഉപയോഗിച്ച് ഗ്രോ ബാഗ് നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ റിട്ട. അധ്യാപിക റീത്ത പരിശീലനത്തിന് നേതൃത്വം നല്‍കി.
 പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതിന്റെ ആദ്യപടിയായി 1000 ഗ്രോബാഗുകളില്‍ പച്ചക്കറി തൈകള്‍ വളര്‍ത്താനാണ് സീഡ് ലക്ഷ്യമിടുന്നത്. 
 പരിശീലന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം.എം. ഷൈലാറാണി, ആന്റോ, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് അധ്യാപകരായ വി.ജെ. ബേബി, കെ.കെ. സ്റ്റെല്ല, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടോണി തോമസ് എന്നിവര്‍ സംസാരിച്ചു.

July 25
12:53 2018

Write a Comment

Related News