SEED News

സ്കൂളിൽ അടുക്കള തോട്ടം ഒരുക്കി സീഡ് പ്രവർത്തകർ


പുറനാട്ടുകര ശ്രീ ശാരദ സ്കൂളിലേ സീഡ് പ്രവർത്തകർ സ്കൂളിൽ അടുക്കള തോട്ടം നിർമിക്കുന്നു 
 സ്കൂളിലെ ഉച്ചഭക്ഷണത്തിനു ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. പുറനാട്ടുകര ശ്രീ ശാരദ സ്കൂളിലെ സീഡ് അംഗങ്ങളാണ് സ്കൂളിൽ ജൈവകൃഷി യുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. അടാട്ട് കൃഷി ഭവന്റെ സഹായത്തോടെ യാണ് കുട്ടികൾ കൃഷി ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, മുളക് തുടങ്ങി 9 ഇന പച്ചക്കറികൾ ആണ് കുട്ടികൾ കൃഷി ചെയ്യുന്നത്. അസി. കൃഷി ഓഫീസർ രജിത, പ്രധാന അദ്ധ്യാപിക എൻ. കെ സുമ, പി ടി എ പ്രസിഡന്റ് ഷാജു എന്നിവർ ചേർന്ന് തൈകൾ നട്ട് പദ്ധതി ഉദ്ഘടനം ചെയ്‌തു

July 25
12:53 2018

Write a Comment

Related News