SEED News

പരവൂർ എസ്.എൻ.വി. ഗേൾസ് ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി


പരവൂർ : എസ്.എൻ.വി. ഗേൾസ് ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് പദ്ധതിക്ക് പ്രൗഢമായ തുടക്കം.
സ്‌കൂൾ ഹാളിൽ ചൊവ്വാഴ്ച രാവിലെ സ്‌കൂൾ മാനേജർ ബി.ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൈവ പച്ചക്കറിക്കൃഷിയെക്കുറിച്ച് പരവൂർ അസിസ്റ്റൻറ് കൃഷി ഓഫീസർ ബാലകൃഷ്ണൻ കുട്ടികളോട് വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ, പി.ടി.എ. വൈസ് പ്രസിഡൻറ് സമ്മിൽ, സ്‌കൂൾ സീനിയർ അസിസ്റ്റൻറ് എസ്.പ്രീത, സീഡ് കോഓർഡിനേറ്റർ കർമാരാജേന്ദ്രൻ, അധ്യാപിക സ്മിത എന്നിവർ സംസാരിച്ചു.

July 26
12:53 2018

Write a Comment

Related News