SEED News

ഹൗളില്‍ നിന്ന് മധുരവനത്തിലെ വൃക്ഷങ്ങള്‍ക്ക് ദാഹജലമൊരുക്കി കോണ്‍കോര്‍ഡ് സീഡ് ക്ലബ്ബ്



ഹൗളിലെ വെള്ളമുപയോഗപ്പെടുത്തി കോണ്‍കോര്‍ഡ് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ആരാധനാലയനത്തിനുചുറ്റും മധുരവനം ഒരുക്കുന്നു. സ്‌കൂള്‍ അങ്കണത്തിലെ പള്ളിയില്‍ എത്തുന്നവര്‍ക്ക് അംഗശുദ്ധി വരുത്തന്നതിനായി ഒരുക്കിയ ജലസംഭരണിയാണ് ഹൗള്. ഹൗളിലെ വെള്ളം മാറ്റുമ്പോള്‍ പാഴായിപ്പോയിരുന്ന വെള്ളം പൈപ്പ് ഉപയോഗിച്ച് ഓരോ ഫലവൃക്ഷങ്ങളുടേയും കടക്കല്‍ എത്തിക്കുന്നതാണ് പദ്ധതി. ലോകപ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഹരിത കേരളവും മാതൃഭൂമി സീഡും സ്‌കൂളില്‍ നാലാം ഉത്സവം നടത്തി. ഉത്സവത്തിന്റെ ഭാഗമായി മധുരവനത്തിലെ പന്ത്രണ്ടാമത്തെ ആതിഥിയായി ആത്തച്ചക്ക വൃക്ഷത്തൈ നട്ടു. ചെറി, ചാമ്പ, മാതളം, നീലന്‍ മാങ്ങ, റംമ്പൂട്ടാന്‍, അവക്കാഡ, ലിച്ചി, ബബ്‌ളൂസ്, മാംഗോസ്റ്റി, സപ്പോട്ട, നെല്ലി എന്നിവയാണ് മധുരവനത്തിലെ അംഗങ്ങള്‍.     
    പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന നാലാം ഉത്സവം ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.എസ്. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍.എം. ബഷീര്‍ അധ്യക്ഷനായി. മാതൃഭൂമി സോഷ്യൽ ഇനീഷിയേറ്റിവ്‌സ് എക്സിക്യൂട്ടീവ്  ഷെഫീക്ക് യൂസഫ് ,സീഡ് വിദ്യാഭ്യാസ  ജില്ലാ കോര്‍ഡിനേറ്റര്‍ സാം എന്‍. ജെയിംസ്, , സ്കൂൾ നന്മ കോര്‍ഡിനേറ്റര്‍ പി. മണികണ്ഠന്‍, ഇന്ദിരാ വര്‍മ്മ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സീഡ് കോര്‍ഡിനേറ്റര്‍ ഷനില്‍ മാധവ് സ്വാഗതവും സ്റ്റുഡന്‍ഡ് കണ്‍വീനര്‍ ഫാത്തിമ്മ റെന നന്ദിയും പറഞ്ഞു.


July 27
12:53 2018

Write a Comment

Related News