SEED News

കുട്ടികൾക്ക് പ്ലാവ് സമ്മാനിച്ച് സീഡിന്റെ ഹരിതോത്സവം പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: തണൽമരങ്ങൾ ഇല്ലാതായതിന്റെ പ്രയാസങ്ങൾ പറഞ്ഞും മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിയും മാതൃഭൂമി സീഡിന്റെ ഹരിതോത്സവം.ഹരിതോത്സവ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും നടന്നു.കീഴൂർ ഗവ.ഫിഷറീസ് യു.പി.സ്‌കൂളിൽ  നടന്ന ചടങ്ങിൽ കുട്ടികൾക്ക് പ്ലാവിൻതൈകൾ സമ്മാനിച്ചു.ഹരിതകേരളമിഷന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.ഹരിതകേരള മിഷൻ ജില്ലാകോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.ശ്രീബുദ്ധന്റെയും ശിഷ്യൻമാരുടേയും ജീവിതകഥ പറഞ്ഞ് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ അദ്ദേഹം കുട്ടികൾക്കു  മുമ്പിൽ വിവരിച്ചു.പി.ടി.എ.പ്രസിഡന്റ് ജി.രാജേഷ് അധ്യക്ഷത വഹിച്ചു.വനംവകുപ്പ് സ്‌കൂളിൽ പ്രദർശിപ്പിച്ച ഫോട്ടോപ്രദർശന ഉദ്ഘാടനം വാർഡ് മെമ്പർ എസ്.രാജൻ നിർവഹിച്ചു.മുൻ പി.ടി.എ പ്രസിഡന്റ് അബ്ദുൾറസാഖ് കല്ലട്ര,എസ്.എം.സി.ചെയർമാൻ സി.എച്ച്.അബ്ദുൾഅസീസ്,പ്രഥമധ്യാപകൻ എം.നാരായണൻ,സീഡ് കോർഡിനേറ്റർ കെ.രജിത,മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു


Attachments area

July 28
12:53 2018

Write a Comment

Related News