SEED News

എന്റെ പ്ലാവ്' 'എന്റെ കൊന്ന പദ്ധതിയ്ക്ക് ശബരിഗിരിയില്‍ തുടക്കമായി


അഞ്ചല്‍: അഞ്ചല്‍ ശബരിഗിരി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡും ഹരിത കേരളാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'എന്റെ പ്ലാവ്' പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ലോകപ്രകൃതിസംരക്ഷണത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ ശബരിഗിരി സ്‌കൂള്‍ ചെയര്‍മാന്‍ 
ഡോ. വി. കെ. ജയകുമാര്‍ സ്‌കൂള്‍ അങ്കണത്തില്‍ പ്ലാവിന്‍തൈ നട്ടു. മാതൃഭൂമി സീഡ് 
കോ-ഓര്‍ഡിനേറ്റര്‍മാരായ റാണികൃഷ്ണ, ജിനോ ജോസഫ്, മറ്റ് സീഡ് ഇക്കോ ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


July 28
12:53 2018

Write a Comment

Related News