SEED News

അധ്യാപകർക്കായി സീഡ് ശില്പശാല




തൃശ്ശൂർ: സമൂഹമാധ്യമങ്ങൾ നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ആരെയും ചെളി വാരിയെറിയുന്ന പ്രവണത ഖേദകരമാണെന്ന് നർത്തകൻ ആർ.എൽ.വി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പത്താം വർഷത്തിലേക്കു കടന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ  അധ്യാപക കോ-ഓർഡിനേറ്റർമാർക്കായി നടത്തിയ  ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹനാന് എന്ന പെൺകുട്ടിക്കുണ്ടായ അനുഭവം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചു. ജീവിക്കാനായുള്ള ഹനാന്റെ പ്രയത്നങ്ങളും കഷ്ടപ്പാടുകളും നേരിട്ടറിയാം. കലാഭവൻ മണിയുടെ മരണസമയത്ത്  സമൂഹമാധ്യമങ്ങളുടെ  ആക്രമണം നേരിട്ടനുഭവിച്ച ആളാണ് താൻ- രാമകൃഷ്ണൻ പറഞ്ഞു. 
മുൻ വർഷങ്ങളിൽ മികച്ച കോ-ഓർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ട  ടി.സുമംഗല, യു.നജ്മ,എം.എസ്.രാജേഷ്, സജീഷ് ബേബി, തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി. 
മാതൃഭൂമി മീഡിയ സൊലൂഷൻസ് സീനിയർ മാനേജർ വിനോദ് പി.നാരായണൻ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ലിനറ്റ് വി.ആന്റോ മുഖ്യ പ്രഭാഷണം നടത്തി. മെഡിസിനൽ പ്ലാന്റ് ബോർഡ് ടെക്നിക്കൽ ഓഫീസർ ഒ.എൽ.പയസ്, എം.എന്.മുരളീധരൻ, സാം.എൻ.ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
ക്ലബ് എഫ്.എം. പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത്, മാതൃഭൂമി സബ് എഡിറ്റർ ശ്രീകാന്ത് ശ്രീധർ, സോഷ്യൽ ഇനീഷ്യേറ്റീവ്സ് എക്സിക്യൂട്ടീവ് ഷഫീഖ് യൂസഫ്, സീസൺ വാച്ച് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മുഹമ്മദ് നിസാർ, റിസോർസ് പേഴ്സൺ പി.ശ്രീദേവി എന്നിവർ ക്ലാസ്സെടുത്തു.

July 28
12:53 2018

Write a Comment

Related News