SEED News

പ്രകൃതിഭാവങ്ങൾ സ്വാംശീകരിച്ച് സീഡ് ക്ലബ്ബ്‌ കാവ്യപാഠശാല

ഏറാമല: മണ്ണുംമരങ്ങളും മൃഗങ്ങളും തണുപ്പും ഇരുളുംവെളിച്ചവുമൊക്കെയായി കവിതയിൽ വിരിയുന്ന പ്രകൃതിഭാവങ്ങൾ പങ്കുവെച്ച് സീഡ് ക്ലബ്ബ്‌ കവിതാ പാഠശാല. ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബും വിദ്യാരംഗം സമിതിയും ചേർന്നാണ് കവിതാപാഠശാല ഒരുക്കിയത്. പൊതിർത്ത തെങ്ങോലയുടെ ഗന്ധവും അയ്യംവിളിയും അടിച്ചുതിരുമ്പലും കവിതകളിൽ ആവിഷ്കരിച്ച യുവകവി നന്ദനൻ മുള്ളമ്പത്ത് നേതൃത്വം നൽകി. പ്രധാനാധ്യാപിക കെ. ബേബി ഉദ്ഘാടനം ചെയ്തു.

ശ്രുതി ലക്ഷ്മി, ശ്രീനന്ദന, അപർണ, ജാൻവി, അമയ ഷിജു, സ്ഫിത, ദിയ സന്തോഷ്, അദ്രിജ, ഫിദ ജി.എസ്. തുടങ്ങിയവർ ചർച്ചകൾ നയിച്ചു. അനുഭവങ്ങളെ സ്വാംശീകരിക്കാനും അതേ അളവിൽ ആവിഷ്കരിക്കാനും പ്രകൃതിയിലേക്കും പ്രകൃതിഭാവങ്ങളിലേക്കും അലിഞ്ഞുചേരാൻ കഴിയണമെന്ന് വ്യക്തമാക്കുന്നതായി പാoശാല. വെല്ലുവിളി നേരിടുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കിയാലെ മുൻതലമുറ ആവിഷ്കരിച്ച കാവ്യഭാവങ്ങൾ വരുംതലമുറകൾക്കുകൂടി തൊട്ടറിയാൻ കഴിയൂ എന്നും പാoശാല അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട നാല്പതോളം വിദ്യാർഥികൾ പങ്കെടുത്തു.

July 29
12:53 2018

Write a Comment

Related News